വടകര: വടകര മണ്ഡലത്തില്‍ നല്കിയ ബിജെപി വിമതന്റെ നാമനിര്‍ദേശ പത്രിക തള്ളി. മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി.ശ്യാംരാജിന്റെ പത്രികയാണ് സൂക്ഷ്മ
പരിശോധനയില്‍ തള്ളിയത്. ശരിയായി പൂരിപ്പിക്കുകയോ കൃത്യമായ രേഖകള്‍ നല്‍കുകയും ചെയ്യാത്ത കാരണത്താലാണ് പത്രിക തള്ളിയത്. ചോറോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മുന്‍ മെമ്പറായ പി.ശ്യാം രാജ് ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് ചോറോട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിയോജക മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം പേരും നിര്‍ദേശിച്ച ആളെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് വടകരയിലെ പാര്‍ട്ടി നേതാക്കളുടെ അനുഗ്രഹാശിസുകളോടെ പി.ശ്യാംരാജ് വിമതനായി പത്രിക നല്‍കിയത്. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ.ദീലീപാണ് ഔദ്യോഗിക സ്ഥാനാര്‍ഥി.














