
വടകര: വടകര നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് റിബല്‍ ഭീഷണി. ബിജെപി നേതാവ് പി.ശ്യംരാജാണ് റിട്ടേണിങ് ഓഫീസര്‍ മുമ്പാകെ തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചത്. ശ്യാംരാജ്
ചോറോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മുന്‍ മെമ്പറും ബിജെപി വടകര നിയോജകമണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയുമാണ്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ചോറോട് ബ്ലോക്ക് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
പാര്‍ട്ടി നിയോജക
മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം പേരും പറഞ്ഞ ആളെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്ത നടപടിയാണ് വിമത നീക്കത്തിന് കാരണമായി പറയുന്നത്. ബിജെപിയുടെ വടകരയിലെ പ്രമുഖ നേതാക്കളായ വിനീഷ് പുതുപ്പണം, അറക്കിലാട് ഗണേശ് എന്നിവര്‍ക്കൊപ്പമാണ്
ശ്യാംരാജ് നോമിനേഷന് നല്‍കിയത്. സംഭവം വടകരയിലെ ബിജെപിയില്‍ പൊട്ടിത്തെറിക്ക് വഴി തുറന്നിരിക്കുകയാണ്. ബിജെപി നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ.ദീലീപാണ് ഔദ്യോഗിക സ്ഥാനാര്‍ഥി.
















