വടകര: സംസ്ഥാനത്ത് സിപിഎമ്മില്‍ നിന്ന് ബിജെപി കൂടാരത്തിലേക്ക് പോകുന്നവരെപ്പറ്റി മിണ്ടാത്ത മുഖ്യമന്ത്രി യഥാര്‍ഥ കമ്യൂണിസ്റ്റ് ജി.സുധാകരന് പാര്‍ട്ടി വിട്ടത് ചെറ്റത്തരമെന്ന്
പറഞ്ഞത് അപഹാസ്യമാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ബിജെപിയിലേക്ക് പോകുന്ന സിപിഎം നേതാക്കളെ വാക്ക് കൊണ്ടുപോലും
നോവിക്കാതെയിരിക്കുന്നതിന് പിന്നില്‍ സിപിഎം, ബിജെപി ഡീല്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ്-ആര്‍എംപിഐ ജനകീയ മുന്നണി സ്ഥാനാര്‍ഥി കെ.കെ.രമയുടെ റോഡ് ഷോയും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ അഹങ്കാരത്തിന്റെ ഭാഷ അവസാനിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ 100 സീറ്റ് നേടി ഭരണത്തിലെത്തുമെന്ന്
അദ്ദേഹം പറഞ്ഞു. ചെയര്മാന് കോട്ടയില്‍ രാധ കൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ.കെ.രമ, അഡ്വ. ഐ.മൂസ, എന്‍.വേണു, എന്‍.പി.അബ്ദുള്ള ഹാജി, പ്രദീപ് ചോമ്പാല,
എം.സി.വടകര, പുറന്തോടത്ത് സുകുമാരന്‍, ടി.ടി.ഇസ്മായില്‍, അഡ്വ. കുമാരന് കുട്ടി, സതിശന് കുരിയാടി, ഒ.കെ.കുഞ്ഞബ്ദുള്ള, ബാബു ഒഞ്ചിയം, സുനില്‍ മടപ്പള്ളി, അഡ്വ. ഇ.നാരായണന് നായര്‍, ആര്.ഷഹിന്‍, ഒ.കെ.ഇബ്രാഹിം, പറമ്പത്ത് പ്രഭാകരന്, വി.കെ.പ്രേമന്, പി.എസ്.രഞ്ജിത്ത് കുമാര്‍, അഫ്നാസ് ചോറോട്, വി.കെ.അബ്ദുള്‍ അസീസ്, ഇ.ടി.അയ്യൂബ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ കോട്ടയില്‍ രാധ കൃഷണന് (ചെയര്മാന്), പി.പി.ജാഫര്‍, കുളങ്ങര ചന്ദ്രന് (ജന. കണ്.), എന്‍.പി.ഭാസ്ക്കരന്‍ (ട്രഷ.) നേര്ത്തെ നുറുകണക്കിന് യുഡിഎഫ്, ആര്‍എംപിഐ പ്രവര്‍ത്തകര്‍ നടത്തിയ ആവേശകരമായ റോഡ് ഷോ ആവേശമായി. പുതിയ സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് സമ്മേളന കേന്ദ്രമായ കോട്ടപ്പറമ്പില്‍ അവസാനിച്ചു.















