
കുറുന്തോടി: കുറ്റ്യാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടി മണിയൂര്‍ എന്‍ജിനീയറിങ് കോളേജ് സന്ദര്‍ശിച്ചു. അദ്ദേഹത്തിന് വിദ്യാര്‍ഥികള്‍ സ്വീകരണം
നല്കി. നാടിന്റെ വികസനത്തെ അടയാളപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഒന്ന് അവിടുത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമാണ്. ഇക്കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണ് എഞ്ചിനീറിംഗ് കോളേജെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയിരിക്കുമ്പോള്‍ കോളേജിന് വേണ്ടി 28 ലക്ഷം രൂപ മുടക്കി കളിസ്ഥലം നിര്‍മിക്കാന്‍ സാധിച്ചിരുന്നു. ഇന്ന് എഞ്ചിനീറിംഗ് കോളജിലേക്ക് വീണ്ടും ചെന്നപ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും അദ്ദേഹത്തെ ആവേശത്തോടെ സ്വീകരിച്ചു.















