പയ്യോളി: അയനിക്കാട് റിക്രിയേഷന്‍ സെന്റര്‍ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് സദസും അക്ഷരകരോളും നടത്തി. വീടുകളില്‍
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു. ഭരണഘടന ആമുഖം പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ആരംഭിച്ച കരോള്‍ ലൈബ്രറി പരിസരത്ത് നിന്ന് ആരംഭിച്ച് വീടുകള്‍ കയറിയിറങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ ഷീജ പ്രദീപ് കരോള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പയ്യോളി മേഖലാ സമിതി ചെയര്‍മാന്‍ പി.എം.അഷറഫ് ഉദ്ഘാടനം നിര്‍വഹിച്ചു. അനുബന്ധ പരിപാടികളായി ക്വിസ് മത്സരവും ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.















