
നാദാപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം സുനിശ്ചിതമാക്കാന്‍ നാദാപുരം നിയോജക മണ്ഡലത്തിലെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാന്‍ പുരോഗമ
കലാ സാഹിത്യ സംഘം നാദാപുരം മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കല്ലാച്ചിയില്‍ സംഘടിപ്പിച്ച സാംസ്കാരിക സംഗമം തീരുമാനിച്ചു. ടി.പി.കണാരന് സ്മാരക ഹാളില്‍ നടന്ന സംഗമം പുരോഗമ കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് സജിത്ത്കുമാര്‍ പൊയിലു പറമ്പത്ത് അധ്യക്ഷനായി. എ.കെ.പീതാംബരന്, വി.രാജീവ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം കണ്‍വീനര്‍ സി.രാഗേഷ് സ്വാഗതം പറഞ്ഞു. ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ പ്രേമന് ഗുരുക്കള്‍, കൃഷ്ണ പ്രിയ, സുഗതകുമാരി അവാര്‍ഡ് നേടിയ ഒ.കെ.ശ്യാമള എന്നിവരെ എം.കെ.മനോഹരന് പൊന്നാടയണിച്ച് ആദരിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കലാ ജാഥ, ലഘുനാടകം, ഗാന സദസ്സുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.















