കുറ്റ്യാടി: യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയ്ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കുറ്റ്യാടിയിലെ കേളോത്ത് കുടുംബം കൈമാറി. കേളോത്ത്
അമ്മത് സാഹിബ് ട്രസ്റ്റിന്റെ പേരില്‍ കെ.സി.കുഞ്ഞമ്മദ് കുട്ടി തുക പാറക്കല്‍ അബ്ദുല്ലയെ ഏല്‍പ്പിച്ചു. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു. കുറഞ്ഞ ദിവസങ്ങളാണ് മുന്നിലുള്ളതെന്നും 10 വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേളോത്ത് കുഞ്ഞമ്മദ് കുട്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അബ്ദുറഹിമാന്, നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സുരേഷ്, വി.പി.മൊയ്തു, കേളോത്ത് ഹമീദ്, കേളോത്ത് റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.















