
വടകര: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ പ്രചരണ ബോര്‍ഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. മണ്ഡലത്തിലെ തിരുവള്ളൂര്‍
തോടന്നൂരിലാണ് സംഭവം. പ്രചരണ ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവസ്ഥലത്ത് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങളുണ്ട്. മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്യു നേതാവിന്റെ വീടിന് ബോംബെറിഞ്ഞ പ്രദേശമാണിത്. സ്ഥലത്ത് വന്‍ തോതിലുള്ള ബോംബ് ശേഖരമുണ്ടെന്നും പോലീസ് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും നേരത്തെ യുഡിഎഫ് ആവശ്യപെട്ടിരുന്നു.















