വടകര: വടകര സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാരായണനഗരം ഗ്രൗണ്ടില്‍ നടന്ന ഈദ് നമസ്‌കാരത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ
ഏഴിന് ആരംഭിച്ച ഈദ്ഗാഹിന് വടകര മസ്ജിദുല്‍ മുജാഹിദീന്‍ ഖത്തീബ് മുഹമ്മദ് റാഫി കോട്ടക്കല്‍ നേതൃത്വം നല്‍കി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിക്കാന്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ നിമിത്തമാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പ്രാര്‍ഥനയ്ക്കും പ്രഭാഷണത്തിനും ശേഷം വിശ്വാസികള്‍ പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയൊരു ജനവിഭാഗം പ്രാര്‍ഥനയില്‍ പങ്കാളികളായി. വടകര സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.















