
കൊയിലാണ്ടി: ദേശീയ പാതയില്‍ ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കാര്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തലക്കുളത്തൂര്‍ പുറക്കാട്ടിരികണ്ടം കൈയില്‍ ശ്രീനിവാസന്-ഗീത ദമ്പതികളുടെ മകന് അശ്വിനാണ് (28) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗവും ബൈക്കും തകര്‍ന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
















