
മലപ്പുറം: ചായ ചോദിച്ചിട്ട് നല്‍കാത്തതിന് മുപ്പതുകാരിയെ അമ്മായിയമ്മ വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശി രജിതയാണ് മരിച്ചത്. നിലമ്പൂർ കരുളായിയിൽ ആണ് സംഭവംഭര്തൃമാതാവായ ശാന്തയെ
പോലീസ് കസ്റ്റഡിയിലെടുത്തു. പലവട്ടം ചായ ചോദിച്ചിട്ടും നല്‍കാത്തതാണ് വെട്ടാന്‍ കാരണമെന്ന് ഇവര്‍ പോലീസിന് മൊഴി നല്കി.
രജിതയുടെ മക്കളുടെ മുന്നിലിട്ട് പലതവണ വെട്ടുകയായിരുന്നു. വിറക് വെട്ടാനുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. വീട്ടില്‍ വെച്ചു തന്നെ മരണം സംഭവിച്ചു. പ്രതി ശാന്തയെ പൂക്കോട്ടുമാടം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കുട്ടികളുടെ കരച്ചില്
കേട്ടെത്തിയ നാട്ടുകാരാണ് രജിതയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം നിലമ്പൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.















