വടകര: അവകാശ നിഷേധങ്ങള്‍ക്കെതിരെ നാളെ (ശനി) വൈകിട്ട് വടകരയില്‍ പൗരാവകാശ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് എസ്ഡിപിഐ
മണ്ഡലം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ പ്രവര്‍ത്തക സമിതി അംഗം അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. ഭരണകൂടം പൗരന്മാരുടെ അവകാശങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടു. ബുള്‍ഡോസര്‍ രാജിലൂടെ പൗരാവകാശം അടിച്ചമര്‍ത്തുന്നു. ഏകാധിപത്യ ഭരണകൂടം ലോകസഭയെയും രാജ്യസഭയെയും നോക്കുകുത്തിയാക്കി ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദനം പോലും തകര്‍ക്കുന്ന കരാറില്‍ അമേരിക്കയുമായി ഒപ്പുവെക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. എസ്ഡിപിഐയുടെ നേത്യത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന
പൗരാവകാശ ജാഥയുടെ ഭാഗമായി വടകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൗരാവകാശ റാലി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങി സാംസ്‌കാരിക ചത്വരത്തില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, കെ.കെ.ബഷീര്‍, എന്‍.കെ.സജീര്‍, കെ.വി.പി.ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.















