കക്കട്ടില്‍: വട്ടോളിയില്‍ നടന്നുവന്ന കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം വിവിധ
പരിപാടികളോടെ സമാപിച്ചു. വട്ടോളി നാഷനല്‍ എച്ച്എസ് മൈതാനിയില്‍ ഗെയിംസ്,
സ്പോര്‍ട്സ് മത്സരങ്ങളും വട്ടോളി ഗവ. യുപിയില്‍ കലാമത്സരങ്ങളും അരങ്ങേറി. ഓവറോള്‍
ചാസ്യന്മാരായി ഈഗിള്‍ ആര്‍ട്സ് & സ്പോട്സ് ക്ലബ്ബ് വട്ടോളി തെരഞ്ഞെടുക്കപ്പട്ടു.
വിവിധ മത്സരവിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്, വൈസ്
പ്രസിഡന്റ് റീന സുരേഷ്, ജനപ്രതിനിധികളായ എന്‍.വി.ചന്ദ്രന്, കെ.വിശ്വനാഥന്, മിനി സുധീര്‍ എലിയാറ ആനന്ദന്, ഷറഫുന്നിസ, ആര്.ലിന, ഒ.പി.ശ്രീബിഷ, പി.ടി.കെ.രാധ, ഗവ. യുപി സ്കൂള്‍ പ്രധാനാധ്യാപകന് പ്രകാശന്, കലോത്സവ കണ്‍വീനര്‍ പി.കെ.പത്മനാഭന് എന്നിവര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു.















