മൊകേരി: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കുറ്റ്യാടി-പെരിങ്ങത്തൂര്‍-കണ്ണൂര്‍ വിമാനത്താവള റോഡ് വികസനം യാഥാര്‍ഥ്യമാക്കണമെന്ന്
എഐവൈഎഫ് കുറ്റ്യാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. റോഡിന്റെ അലൈന്മെന്റ് പ്രകാരം മാര്‍ക്കിങ് നടപടി പൂര്‍ത്തീകരിച്ച് ഡിപിആര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. റോഡ് വികസനം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ധനേഷ് കാരയാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.പി.ആനന്ദ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി പി.പി.ശ്രീജിത്ത്, ഇ.കെ.വിജയന്, പി.സുരേഷ് ബാബു, കെ.കെ.മോഹന്‍ദാസ്, ടി.സുരേന്ദ്രന്, റീജ അനില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എസ്.പി.ആനന്ദ് (പ്രസിഡന്റ്), അതുല്‍ കല്ലേരി, പി.നീതു (വൈസ് പ്രസിഡന്റ്മാര്‍), സി.സുബിന് ലാല്‍ (സെക്രട്ടറി) ആര്.ഹരികൃഷ്ണ, കെ.പി.വിക്രാന്ത് (ജോയിന്റ് സെക്രട്ടറിമാര്‍).















