കൊയിലാണ്ടി: റോഡ് അപകടങ്ങളിൽ ഇരയായവരുടെ ഓർമദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊയിലാണ്ടി ജോയിന്റ് ആർടിഒ പ്രജീഷ്.എം.കെ
യുടെ നേതൃത്വത്തിൽ നന്തി ബസാറിൽ നടന്ന പരിപാടിയിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ നേർന്നു. റോഡ് അപകടത്തെ കുറിച്ച് ബോധവൽക്കരണവും സംഘടിപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, ഓട്ടോറിക്ഷ തൊഴിലാളികൾ, ഡ്രൈവിങ് സ്കൂൾ ഉടമകൾ, വിദ്യാർഥികൾ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. റോഡ് സുരക്ഷയുടെ സന്ദേശം ഉയർത്തിപ്പിടിച്ചും അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചും ചടങ്ങ് നടന്നു. സി.വി.രാജീവൻ, കൊയിലാണ്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ.ധനേഷ് ഉദ്ഘാടനം നിർവഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.പി.സബീർ മുഹമ്മദ്, എംവിഐ സുനീഷ്.എം, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ർ ലിനീഷ് ഓട്ടോ ഡ്രൈവേഴ്സ് കോർഡിനേഷൻ കമ്മിറ്റി പ്രതിനിധി അർപ്പിച്ചു സംസാരിച്ചു. തുടർന്ന് റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുമെന്നും വാഹനമോടിക്കുമ്പോൾ ജാഗ്രത പുലർത്തുമെന്നുമുള്ള പ്രതിജ്ഞ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.പി.സബീർ മുഹമ്മദിന്റെ നേതൃത്വത്തിൽ ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ചൊല്ലിക്കൊടുത്തു.















