വടകര: പുത്തൂര്‍ തപാലാപ്പിസ് പൂട്ടാനുള്ള അധികൃതരുടെ നീക്കം അടിയന്തരമായി ഉപേക്ഷിക്കണമെന്ന് അടക്കാതെരു എആര്‍ നഗര്‍ റസിഡന്റ്സ് അസോസിയേഷന്
ആവശ്യപ്പെട്ടു. അസോസിയേഷന്റെ മിക്ക വീട്ടുകാരും ആശ്രയിക്കുന്ന ഏക തപാലാപ്പിസാണ് പുത്തൂരിലേത്. സാധരണക്കാരും വയോധികരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിപേര്‍ നിത്യന ആശ്രയിക്കുന്ന തപാലാപ്പിസ് നിര്‍ത്തലാക്കുന്നത് പ്രദേശവാസികള്‍ക്കും അസോസിയേഷന് കുടുംബങ്ങള്‍ക്കും വലിയ ദുരിതത്തിന് ഇടയാക്കുമെന്ന് യോഗം വിലയിരുത്തി തപാല്‍ സേവനങ്ങള്‍ക്ക് പുറമേ വിവിധ ക്ഷേമപെന്‍ഷനുകള്‍ സമ്പാദ്യപദ്ധതികള്‍ എന്നിവയ്ക്കായി നിരപധി കുടുംബങ്ങളാണ് ഈ ഓഫീസിനെ ആശ്രയിക്കുന്നത്. ജനവിരുദ്ധമായ തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്മാറിയില്ലെങ്കില് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിപ്പ് നല്കി. പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീക്ക് വടക്കയില്‍, വത്സലന്‍.ടി, ഹരിദാസന്.ടി.പി, വിനോദന്‍.കെ, എടത്തില്‍ ബാലന്, സുഭാഷ് ബാബു കുറ്റിയില്‍, സതീശന് കൊടുവാട്ടില്‍, രജീഷ് ജയേന്ദ്രന്‍, അജി.ടി.കെ, രാകേഷ് എരഞ്ഞിക്കല്‍, ബാബു സിഗ്മ, മുസ്തഫ അല്ഫര്ഹ്, അബ്ബാസ് പുറത്തയില്‍, പ്രദീപന്.പി, ശ്രീനിവാസന് തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.















