വടകര: സൈക്കിള്‍ പോളോ സംസ്ഥാന ജൂനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശൈത്യ പ്രകാശിനെ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സംസ്ഥാന
കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ അനുമോദിച്ചു. കായിക ക്ഷമതയ്ക്കും വേഗതയ്ക്കും കൃത്യമായ നിയന്ത്രണത്തിനും പ്രാധാന്യമുള്ള ഒരു കായിക ഇനമാണ് സൈക്കിള്‍ പോളോ. സൈക്കിളില്‍ സഞ്ചരിച്ചുകൊണ്ട് പ്രത്യേക സ്റ്റിക്ക് ഉപയോഗിച്ച് പന്ത് എതിരാളിയുടെ ഗോള്‍പോസ്റ്റില്‍ എത്തിക്കുന്ന ഈ കായിക ഇനം മികച്ച ഏകോപനവും കായിക മികവും ആവശ്യപ്പെടുന്നു. അനുമോദന ചടങ്ങില്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ദേവദത്ത് ശൈത്യ പ്രകാശിന് ഉപഹാരം സമര്‍പ്പിച്ചു. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.കിരണ്‍ജിത് ആശംസകള്‍ നേര്‍ന്നു. ദിയ ലക്ഷ്മണന്, ഗൗതം സുരേഷ്, ജിഷ്ണു പവിത്രന്, അനുശ്രീ സുരേഷ്, ജിയ ലക്ഷ്മണന്, ആവണി സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.















