കൊച്ചി: കഴിഞ്ഞദിവസമാണ് ഗായിക റിമി ടോമിയും ജിം ട്രെയിനറായ ലിബിന് മാത്യുവും
വിവാഹിതരായത്. മുംബൈ ഡോംബിവല്ലിയിലെ പള്ളിയിലാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. ഇപ്പോഴിതാ വിവാഹ
ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും ലിബിന് പങ്കുവച്ചിട്ടുണ്ട്. ‘മനോഹരമായ തുടക്കം, ഒമ്പത് മാസം മുന്‍പ് ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ ആ ചെറിയ കൂടിക്കാഴ്ച ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്നായി മാറുമെന്ന് അറിഞ്ഞിരുന്നില്ല. പരസ്പരം മനസിലാക്കാന്‍ തുടങ്ങിയ രണ്ട് ഹൃദയങ്ങള്‍, സ്നേഹവും വിശ്വാസവും ചിരിയും മനോഹരനിമിഷങ്ങളും നിറഞ്ഞ സമയം. ആ മനോഹരമായ യാത്ര ഇന്നലെ വലിയൊരു തീരുമാനത്തിലേക്ക് എത്തിച്ചു. ഞങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരായി.ഒരുമിച്ച് വളരാനും പരസ്പരം താങ്ങായി നില്‍ക്കാനും ഇനിയും ഒരുപാട് മനോഹരമായ ഓര്‍മകള്‍ സൃഷ്ടിക്കാനും നമുക്ക് സാധിക്കട്ടെ. ഞങ്ങളോടൊപ്പം നിന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളോടൊപ്പം ആഘോഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങള്‍ക്ക് വളരെയധികം സ്നേഹം നല്‍കുകയും ചെയ്ത എല്ലാവര്ക്കും നന്ദി. ഈ ദിവസം ഞങ്ങളുടെ ഹൃദയത്തില്‍ എന്നെന്നും ഒരു പ്രത്യേക സ്ഥാനത്തുണ്ടാകും’ ലിബിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.















