മുയിപ്പോത്ത്: പി.ആര്.നമ്പ്യാര്‍ ഗ്രന്ഥാലയം & വായനശാലാ വയോജനവേദിയും സീനിയര്‍ സിറ്റിസണ്‍ ഫോറം ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി വയോജന സംഗമം
സംഘടിപ്പിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ പ്രസിഡന്റ് സോമന് ചാലില്‍ ഉദ്ഘാടനം ചെയ്തു. സി.എം.കുഞ്ഞികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ രാഗേഷ് മഠത്തില്‍, മണ്ടോടി രാജന്, ശശിക്കുറുപ്പ്, ശാലാനിലയം ബാലകൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. തുടര്‍ന്ന് നടന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസില്‍ ഡോ. സബീഷ് ക്ലാസെടുത്തു. സി.കെ.പ്രഭാകരന് സ്വാഗതവും ടി.പി.സന്തോഷ് നന്ദിയും പറഞ്ഞു.















