മടപ്പള്ളി: 37 വര്‍ഷത്തെ സ്തുത്യര്‍ഹമായ പോലീസ് സേവനത്തിനുശേഷം വിരമിച്ച മടപ്പള്ളിയിലെ വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ സജീവ
സാന്നിധ്യമായിരുന്ന റിട്ടയേര്‍ഡ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.എം.മോഹനന് അന്തരിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്. ചോമ്പാല പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ജയ്മോന്റെ നേതൃത്വത്തില്‍ പോലീസ് സേന ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആദരിച്ചു. ദീര്‍ഘകാലം പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: രജില. മക്കള്‍: രമീഷ്, രേഷ്മ. മരുമക്കള്‍: രമ്യ, വിപിന്‍. സഹോദരങ്ങള്‍: പി.എം.അശോകന് (റിട്ട. അധ്യാപകന്, ബിഇഎം എച്ച്എസ്, തലശ്ശേരി), പി.എം.പ്രേമ, പരേതനായ ബാലന്.















