ആയഞ്ചേരി: നാല് ദിവസങ്ങളായി ആയഞ്ചേരി റഹ്മാനിയ എച്ച്എസ്എസ് ൽ നടന്ന തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് ജനറൽ
വിഭാഗങ്ങളിൽ 640 പോയിൻ്റ് നേടി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 607 പോയിൻ്റ് നേടിയ ആയഞ്ചേരി റഹ്മാനിയ എച്ച്എസ്എസ് രണ്ടാം സ്ഥാനവും 606 പോയിൻ്റ് നേടിയ തിരുവള്ളൂർ ശാന്തിനികേതൻ എച്ച്എസ്എസ് ഓവറോൾ മൂന്നാം സ്ഥാനവും നേടി. ജനറൽ വിഭാഗത്തിൽ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി, ജനറൽ യുപി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ 85 പോയിൻ്റ് നേടി ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ 82 പോയിൻ്റ് നേടി ഓവറോൾ മൂന്നാം സ്ഥാനവും മേമുണ്ട നേടി. 85 ഓളം ഇനങ്ങളിൽ മേമുണ്ട സ്കൂൾ ജില്ലാ കലോത്സവത്തിൽ മാറ്റുരക്കും. തോടന്നൂർ കലോത്സവത്തിൽ ഓവറോൾ നേടിയെടുത്ത മേമുണ്ടയിലെ മുഴുവൻ വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച പരിശീലകരെയും, അധ്യാപകരെയും മാനേജ്മെൻ്റും പിടിഎ യും ചേർന്ന് അഭിനന്ദിച്ചു.















