
കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വെസ്റ്റേഷനിലെ മോഷണക്കേസില്‍ പ്രതി പിടിയില്‍. തൃശൂര്‍ എരുമപ്പെട്ടി കേച്ചേരി തലക്കോട്ടുകര എറങ്ങലാട്ടില് ശ്യാമ പ്രസാദിനെയാണ്
പോലീസ് പിടികൂടിയത്. ഷാഡോ പോലീസും കൊയിലാണ്ടി പോലീസും ചേര്‍ന്നാണ് പ്രതിയെ എരുമപ്പെട്ടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഫിംഗര്‍ പ്രിന്റ് പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഈ മാസം ഏഴിന് പുലര്‍ച്ചെയാണ് ചേമഞ്ചേരി റെയില്‍വെ സ്റ്റേഷന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയത്. അവിടെയുള്ള ടിക്കറ്റ് കളക്ഷനും ഫോണും മോഷണം പോയി. അന്ന് തന്നെ പൊയില്‍ക്കാവിലെ കണക്കശ്ശേരി വീട്ടില്‍ നിന്നു 12 പവന് സ്വര്‍ണം മോഷണം പോയതായി പരാതിയുണ്ടായിരുന്നെങ്കിലും പരിശോധനയില്‍ ആഭരണങ്ങള്‍ വീട്ടില്‍ നിന്നു തന്നെ കണ്ടെത്തിയിരുന്നു. പ്രതിക്ക് മറ്റ് സ്റ്റേഷനുകളിലും കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു
















