
വടകര: ഡല്‍ഹി ജന്തര്‍മന്തറില്‍ നടക്കുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നാഷണല്‍ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി
വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ ‘ഐക്യജ്വാല’ സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് നിസാം വടകര പരിപാടി ഉദ്ഘാടനം ചെയ്തു. റഫീഖ് അഴിയൂര്‍, കെ.പി. മൂസ ഹാജി, കെ.കെ. മുഹമ്മദ്, ഹാരിസ് എസ്.പി, അബൂബക്കര്‍ ഇ.വി, ലത്തീഫ് ഓര്‍ക്കാട്ടേരി, മുഹമ്മദ് ഹുസൈന് കെ.പി, മൊയ്തു മാക്കൂല്‍ പീടിക, വി.ടി.കെ. സുബൈര്‍, സി.പി. ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.
















