
വില്യാപ്പള്ളി: കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ പിഞ്ചുകുട്ടികളുടെ ചികിത്സാ ധനസമാഹരണത്തിന് വേണ്ടി ഗ്രാമകേളിയും സുന്ദര കലാസമിതി വില്യാപ്പള്ളിയും ചേര്‍ന്ന്
നടത്തിയ പാട്ടു വണ്ടി വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. കാലത്ത് വില്യാപ്പള്ളിയില്‍ നിന്നാരംഭിച്ച പ്രയാണം ആയഞ്ചേരി, തിരുവള്ളൂര്‍, തോടന്നൂര്‍, ചെമ്മരത്തൂര്‍, മയ്യന്നൂര്‍, ഓര്‍ക്കാട്ടേരി, വടകര പഴയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേശം പുതിയ സ്റ്റാന്റില്‍ സമാപിച്ചു. വില്യാപ്പള്ളിയില്‍ നിന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ ഒതയോത്ത് ഫ്ലാഗ് ഓഫ് ചെയ്തു. പി.കെ. പവിത്രന് അധ്യക്ഷത വഹിച്ചു. തോടന്നൂര്‍
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ തട്ടാം കുനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെര് ചെയര്മാന് ടി.എന്‍ മനോജ്, എ.പി. അമര്‍ നാഥ് , മുണ്ടോളി രവി, എന്‍.ശങ്കരന്, എന്‍.എം.രാജീവന്, കെ.പി. വാസു, മലയില്‍ ബാലകൃഷ്ണന്, ശ്രീജേഷ് കൊറ്റിയാംവള്ളി, സച്ചിന് വില്യാപ്പള്ളി, എം.ടി.കെ.സുധി, സിന്ധു വില്യാപ്പള്ളി, രമേശ് മേ മുണ്ട, എം.ടി.കെ.സുരേഷ്, ദേവദത്ത് മലയില്‍ എന്നിവര്‍ സംസാരിച്ചു.
















