
വടകര: അയ്യായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന കെടി ബസാര്‍ പ്രദേശം ഹൈവേ വികസനത്തോടെ രണ്ടായി വിഭജിക്കപ്പെടുന്ന സാഹചര്യത്തില്‍ അടിപ്പാത വേണമെന്ന
ആവശ്യം ശക്തം.
അടിപ്പാത നേടിയെടുക്കാന്‍ ആക്ഷന്‍കമ്മിറ്റി സജീവമായി രംഗത്തുണ്ട്.
നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം എംഎല്‍എ കെ.കെ.രമ, സബ് കലക്ടര്‍ അര്‍ച്ചന, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെയുള്ള ഉന്നത സംഘം സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്ത് അടിപ്പാതയുടെ അനിവാര്യത ഉന്നത സംഘത്തിന്
ബോധ്യപ്പെട്ടതായാണ് വിവരം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ പി.കെ.ഹരിദാസന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി ദേവീദാസ് ഉള്‍പ്പെടെ നിരവധി പൊതുപ്രവര്‍ത്തകര്‍ എത്തിയിരുന്നു. അടിപ്പാത യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ട പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
















