കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ആലിന്തറ കൈവേലിമുക്ക് അഷ്റഫിന്റെ മകന് റിഷാദ്, അമ്പലക്കണ്ടി
പുഞ്ചാരത്ത് നാസറിന്റെ മകന് നിഷാദ് എന്നിവരാണ് മരിച്ചത്.
മണാശ്ശേരിയില്‍ കെഎംസിടി കോളജിന് സമീപമായിരുന്നു അപകടം. ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 8.30 ഓടെ ആയിരുന്നു അപകടം. അപകടത്തില്‍ ഒരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.
















