
വടകര: തൊഴിലാളി വിരുദ്ധമായ ലേബര്‍കോഡുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സിഐടിയു അഖിലേന്ത്യാവ്യാപകമായി ഡിസംബര്‍ 1,2 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന
പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന ജില്ലാ വാഹനജാഥക്ക് വടകരയില്‍ സ്വീകരണം നല്കി.
പുതിയ സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ഏരിയാ പ്രസിഡന്റ് വേണുകക്കട്ടില്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ എം.ഗിരീഷിനെ പ്രകടനമായി യോഗ സ്ഥലത്തേക്ക് ആനയിച്ചു. വിവിധ യൂണിയന് പ്രതിനിധികള്‍ ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു.
എം.ഗിരിഷ്, പരാണ്ടി മനോജ്, കെ.കെ. മമ്മു, പി.സി. സുരേഷ്, സി.സി.രതീഷ്, സുമേഷ്, അവിന എന്നിവര്‍ പ്രസംഗിച്ചു. ഏരിയാ സെകട്ടറി വി.കെ.വിനു സ്വാഗതവും സി. വത്സകുമാര്‍ നന്ദിയും പറഞ്ഞു.
















