
വടകര: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന പൂര്‍വ വിദ്യാര്‍ഥിനിക്ക് സ്നേഹസ്പര്‍ശമായി വൈക്കിലശ്ശേരി യുപി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും. ചോറോട്
പന്ത്രണ്ടാം വാര്‍ഡിലെ മഠത്തും താഴക്കുനിയില്‍ ആവണിയുടെ ചികിത്സക്കായി സ്കൂള്‍ സമാഹരിച്ച ധനസഹായം ചികിത്സാ കമ്മിറ്റിക്ക് കൈമാറി.
സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക കെ.വി. മിനിയില്‍ നിന്നു ചികിത്സാ കമ്മിറ്റി ചെയര്മാന് കെ. വിശ്വനാഥന് തുക ഏറ്റുവാങ്ങി. ജനറല്‍ കണ്‍വീനര്‍ എന്‍.ടി. ഷാജി, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി സവിത കെ.പി., സ്കൂള്‍ ലീഡര്‍ അന്ഷക് ജെ.എസ്., അനൂപ്, എം. അശോകന്, പ്രസാദ് വിലങ്ങില്‍, ജിതേഷ് വി.പി. എന്നിവര്‍ സന്നിഹിതരായിരുന്നു.
















