
വടകര: കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ ഇതിനകംതന്നെ ശ്രദ്ധേയമായ ഇടം നേടിയെടുക്കാന്‍ കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കഴിഞ്ഞിട്ടുണ്ടെന്നും നാലാമത് പതിപ്പ് മഹത്തായ സംഭവമായി മാറുമെന്നും കെ.കെ. രമ എംഎല്‍എ. നാലാമത് ലിറ്ററേച്ചര്‍
ഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സാഹിത്യവും കലയും സംസ്കാരവും ജനാധിപത്യവും മാനവികതയും ഒരുമിച്ച് സംവദിക്കുന്ന വലിയൊരു സാംസ്കാരിക വേദിയായി കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വളര്‍ന്നുവരുന്നത് ഏറെ അഭിമാനകരമാണ്.
ആദ്യ മൂന്ന് പതിപ്പുകളിലൂടെ നേടിയെടുത്ത ജനപിന്തുണയും സ്വീകാര്യതയും നാലാം പതിപ്പിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വായനയെയും ചിന്തയെയും
സര്‍ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
വിവിധ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തത്തോടെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫെസ്റ്റിവല്‍ വടകരയുടെ സാംസ്കാരിക പൈതൃകത്തിന് പുതിയ ഊര്‍ജം പകരുമെന്നും കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ കടത്തനാടിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമായി അടയാളപ്പെടുത്തുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
2027 ജനുവരി 1, 2, 3 തീയതികളില്‍ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന നാലാമത് കടത്തനാട്
ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
അഡ്വ. ഐ. മൂസ അധ്യക്ഷത വഹിച്ചു. ലത്തീഫ് കല്ലറയയില്, സതീശന് എടക്കുടി, സതീശന് കുരിയാടി, രമേശ് നൊച്ചാട്, വി പി സര്‍വോത്തമന്‍, പി. പി. രാജന്, തേറത്ത് കുഞ്ഞി കൃഷ്ണന് നമ്പ്യാര്‍, കളത്തില്‍ പീതംബരന്‍, സുനില്‍ മടപ്പള്ളി, മുരളി പുറന്തോടത്ത്, ഹരീന്ദ്രന്‍ കരിമ്പനപാലം, ഇ . വി വത്സന്, രവീന്ദ്രന് മരത്തപള്ളി, സി കെ വിശ്വനാഥന്, രാജന് പുത്തലത്ത് എന്നിവര്‍ പ്രസംഗിച്ചു.
















