
ഇരിങ്ങണ്ണൂര്‍: സഹസ്ര സരോവര്‍ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന ഇരിങ്ങണ്ണൂര്‍ മഹാശിവക്ഷേത്രം ചിറ നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത് സന്ദര്‍ശിച്ചു.
തൂണേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ക്ഷേത്ര വികസന സമിതി, നവീകരണ കമ്മിറ്റി ഭാരവാഹികളും എംഎല്‍എയെ സ്വീകരിച്ചു.
പ്രാരംഭഘട്ടത്തില്‍ ഒരു കോടി രൂപയാണ് ചിറ നവീകരണത്തിന് അനുവദിച്ചത്. ഇതിന്റെ
പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ മുഴുവന്‍ ഫണ്ടും സര്‍ക്കാരില്‍ നിന്നു ലഭ്യമാക്കുന്നതിന് വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ ഉറപ്പു നല്കി. സമീപത്തെ ശിവാനന്ദ വിലാസം എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളോട് ഒപ്പം സമയം ചിലവഴിച്ച ശേഷമാണ് എംഎല്‍എ മടങ്ങിയത്. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.കെ.രജീഷ്, മറ്റ് ജനപ്രതിനിധികളായ യു കെ വിനോദ് കുമാര്‍, പി.രാമചന്ദ്രന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അശോകന് തൂണേരി
എന്നിവര്‍ എംഎല്‍എക്കൊപ്പമുണ്ടായിരുന്നു. ഇരിങ്ങണ്ണൂര്‍ മഹാശിവക്ഷേത്രം വികസന സമിതി ചെയര്മാന് കെ.സി.പി ശിവാനന്ദന്, നവീകരണ കമ്മറ്റി പ്രസിഡന്റ് വി.കെ മോഹനന്, സെക്രട്ടറി വത്സരാജ് മണലാട്ട്, ഭാരവാഹികളായ എം ഹരീന്ദ്രന്‍ , കിഴക്കയില്‍ കുഞ്ഞിരാമന്, പത്മിനി ഉള്‍പ്പെടെ കമ്മറ്റിയംഗങ്ങളും ഭക്തജനങ്ങളും സ്വീകരണത്തില്‍ സംബന്ധിച്ചു.
















