
കുറ്റ്യാടി: പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ നാടകമത്സരങ്ങള്‍ കാണാന്‍ ആസ്വാദകര്‍ ഒഴുകിയെത്തി. കലോത്സവത്തിന്റെ മൂന്നാം വേദിയായ ‘മയൂഖ’ത്തില്‍ അരങ്ങേറിയ
നാടകങ്ങള്‍ ആസ്വദിക്കാന്‍ നേരത്തേ തന്നെ സദസ്സില്‍ നാടകപ്രേമികള്‍ ഇടംപിടിച്ചു. യുവാക്കളുടേതടക്കം വന്‍ തിരക്ക് അനുഭവപ്പെട്ടു.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും കുട്ടികളുടെ അഭിനയമികവും അരങ്ങിലെ സാങ്കേതികത്തികവും ഒത്തുചേര്‍ന്നപ്പോള്‍ ‘മയൂഖം’ വേദി അക്ഷരാര്‍ഥത്തില്‍ കലാസ്വാദകരുടെ മനംകവര്‍ന്നു.
നാടകങ്ങള്‍ക്കൊപ്പം ഒന്നാം വേദിയായ ‘നിള’യില്‍ അരങ്ങേറിയ തിരുവാതിരക്കളിയും
കാണികളുടെ നിറഞ്ഞ കൈയടി നേടി.
മേളയുടെ സമാപന ദിവസമായ നാളെ (വെള്ളി) വിവിധ വേദികളിലായി പൂരക്കളി, പരിചമുട്ട്, ഒപ്പന, വഞ്ചിപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍ അരങ്ങേറും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.എം. അഭിജിത്ത് എംഎല്‍എ മുഖ്യാതിഥിയാകും. അതോടെ, കഴിഞ്ഞ നാല് ദിവസങ്ങളിലായി വടക്കുമ്പാട്ടുകാര്‍ നെഞ്ചിലേറ്റിയ കലാമാമാങ്കത്തിന് തിരശ്ശീല വീഴും.
-ഇ.ആനന്ദന്
















