
ഷാര്‍ജ: റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പള്‍ കറസ്പോണ്ടന്റ് ആര്. റോഷിപാല്‍ എഴുതിയ അവള്‍ക്കൊപ്പം ഒരു മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണ യാത്ര പുസ്തകത്തിന്റെ മൂന്നാം
പതിപ്പ് പുറത്തിറങ്ങി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രമുഖ എഴുത്തുകാരന് ടി.ഡി. രാമകൃഷ്ണന് പുസ്തകം പ്രകാശനം ചെയ്തു. സാമൂഹിക പ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫ് പുസ്തകം ഏറ്റുവാങ്ങി.. സമൂഹം ഭൗതികമായി ഒരുപാട് വളര്‍ച്ച നേടിയിട്ട് കാര്യമില്ലെന്നും പരസ്പര സ്നേഹ ബഹുമാനത്തോടെ കഴിയുന്ന ഇടമാക്കി സമൂഹത്തെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഇത് ഏറ്റെടുത്ത് നിര്‍വഹിക്കുന്നതില്‍ പത്രപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ടെന്നും ടി.ഡി രാമകൃഷ്ണന് പറഞ്ഞു..
യുവ എഴുത്തുകാരി ഹണി ഭാസ്കരന് പുസ്തകം പരിചയപ്പെടുത്തി. മുന്‍ ലോക കേരളസഭ അംഗം ടി.കെ.അബ്ദുല്‍ ഹമീദ് സംസാരിച്ചു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആര്. റോഷിപാല്‍ നടത്തിയ അന്വേഷണങ്ങളാണ് പുസ്തകരൂപത്തില്‍ ഡിസി ബുക്സ് പുറത്തിറക്കിയത്. അതിജീവിതയുടെ പോരാട്ടത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ് അവള്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണയാത്ര.
















