വടകര: കേരളത്തിലെ എട്ട് ജില്ലകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായ താമരശ്ശേരി സ്വദേശി അനസിനെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കി. കോഴിക്കോട് റൂറല്‍
ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കലക്ടറാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെ തുടര്‍ന്ന് അനസിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.















