വടകര: ഗുരുതരമായ കിഡ്നി രോഗത്താല്‍ ബുദ്ധിമുട്ടുന്ന ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ മഠത്തുംതാഴക്കുനിയില് എം.ടി.കെ.ആവണിയുടെ ചികിത്സക്കായി
കുടുംബശ്രീ കൂട്ടായ്മയുടെ സ്നേഹസഹായം. വടകര നഗരസഭാ പരിധിയിലെ വടകര ഈസ്റ്റ്, വെസ്റ്റ് സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് സമാഹരിച്ച ധനസഹായം കൈമാറി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.കെ.ശശി ചികിത്സാ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.ടി.ഷാജിയെ തുക ഏല്പിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.എം.ഷൈനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമണി.ഇ.കെ, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ റീന.വി.കെ, സിന്ധു.കെ, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സുരേഷ്.എ.പി, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍മാരായ ഉമ.കെ.എം, പ്രവിന, ചികിത്സാ കമ്മിറ്റി ചെയര്മാന് കെ.വിശ്വനാഥന്, എം.അശോകന്, പ്രസാദ് വിലങ്ങില്‍, ജിതേഷ്.വി.പി തുടങ്ങിയവര്‍ സംബന്ധിച്ചു.















