അഴിയൂര്‍: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബര്‍ 6, 7, 8 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്നതിന്റെ ഭാഗമായി അഴിയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി
വിളംബര ജാഥ സംഘടിപ്പിച്ചു. ചുങ്കം ടൗണില്‍ നടന്ന വിളംബര ജാഥക്ക് മാര്‍വാന്‍ (പ്രസിഡന്റ്), നസീര്‍ നച്ചു (സെക്രട്ടറി), ഫൈസല്‍.ടി.കെ (ട്രഷറര്‍), അഫ്നാസ് അപ്പു, റാജിസ്, ജലീല്‍.ടി.സി.എച്ച്, മിഥ്ലാജ്, സലാവുദ്ധീന്‍ , ഹൈസം ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്കി.















