
അരൂർ: നടക്ക് മീത്തൽ എംഎൽപി സ്കൂളിൽ നിന്ന് എൽഎസ്എസ് നേടിയ മുഴുവൻ വിദ്യാർഥികൾക്കും സൈക്കിൾ സമ്മാനമായി നൽകി. ഷാഫി പറമ്പിൽ എംപി വിതരണം
നടത്തി. 8 വിദ്യാർഥികളാണ് എൽഎസ്എസ് വിജയികളായത്. ഹെഡ്മിസ്ട്രസ് എം.കെ.ബിൻസി, പിടിഎ പ്രസിഡണ്ട് പി.എസ്.പ്രജിത്ത്, സ്റ്റാഫ് സെക്രട്ടറി കെ.ടി.ഗഫൂർ, കെ.ടി.അബ്ദുറഹമാൻ, ബാബു മണ്ടോടി, കെ.ഹരിദാസൻ, പി.കെ.കണാരൻ എന്നിവർ സംബന്ധിച്ചു.















