വടകര: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ശനി) കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശ് ദേശ് ബച്ചാവോ റാലിയുടെ മുന്നോടിയായി വടകരയില്‍ വിളംബര
ജാഥ നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിളംബര ജാഥക്ക് മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന്, ഡിസിസി ഭാരവാഹികളായ കളത്തില്‍ പീതാംബരന്, കാവില്‍ രാധാകൃഷ്ണന്, ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, രഞ്ജിത്ത് കണ്ണോത്ത്, ടി.പി.ശ്രീലേഷ്, കെ.പി.സുബൈര്‍ , നടക്കല്‍ വിശ്വനാഥന്, നാസര്‍ മീത്തല്‍, ഷംസുദ്ദീന് കല്ലിങ്കല്‍, കമറുദ്ദീന് കുരിയാടി, അജിത്ത് പ്രസാദ് കുയ്യാലില്‍, ബി.ആര്.ഉമേശന്, എം.രാജന്, ഫൈസല്‍ തങ്ങള്‍, കെ.സുരേഷ് ബാബു, ചിറക്കല്‍ അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്കി.















