വടകര: തിരുവള്ളൂര്‍ ജംഗ്ഷനില്‍ നാറാത്ത് മുക്കില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകട തീവെച്ച് നശിപ്പിച്ചു. ഫൈസല്‍ പാലോറ നടത്തുന്ന ടൈം പാസ് തട്ടുകടയ്ക്ക് നേരെയാണ് അതിക്രമം. പുലര്‍ച്ചെ 2.14 നാണ് സാമുഹ്യ വിരുദ്ധര്‍ തീയിട്ടത്. ഒരു കുടുംബത്തിന്റെ
ജീവനോപാധിയാണ് തീവെച്ച് നശിപ്പിച്ചത്. ഇരുചക്ര വാഹനത്തില്‍ വന്ന രണ്ടു പേര് തീയിടുന്നതും മറ്റും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് വടകര പോലീസ് കേസെടുത്തു. സമഗ്രാന്വേഷണം നടന്നു വരുന്നു.















