
പയ്യോളി: കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം എള്ളുവളപ്പില്‍ പരേതനായ ജയന്റെ മകന് അനല്‍ (18) ആണ്
മരിച്ചത്.
ബുധനാഴ്ച വൈകിട്ട് പയ്യോളിയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മുങ്ങി പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് പുറത്തെടുത്ത് പയ്യോളി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: അനിത.
സഹോദരന്: അമല്‍.
















