കോഴിക്കോട്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കുഴല്‍ക്കിണര്‍ നിര്‍മാണ ഏജന്‍സികളും യൂണിറ്റുകളും ഭൂജല അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍
നിര്‍ദേശം.
ജില്ലയില്‍ ഭൂജല അതോറിറ്റിയുടെ സാധുവായ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്ലാത്ത നിര്‍മാണ യൂണിറ്റുകള്‍ ഉപയോഗിച്ച് കുഴല്‍ക്കിണര്‍, ട്യൂബ് വെല്‍, ഫില്‍റ്റര്‍ പോയിന്റ് വെല്‍ തുടങ്ങിയവ നിര്‍മിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. യൂണിറ്റുകളുടെ യന്ത്രസാമഗ്രികള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.
കുഴല്‍ക്കിണര്‍, ട്യൂബ് വെല്‍, ഫില്‍റ്റര്‍ പോയിന്റ് വെല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ കരാറുകാരന് സാധുവായ
സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.















