
പയ്യോളി: കുറ്റിയില്‍ പീടിക ശറഫുല്‍ ഇസ്ലാം മദ്രസ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം അയനിക്കാട് മഹല്ല് ഖാസി ഉസ്താദ് ഇ.കെ അബൂബക്കര്‍ ഹാജി
നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ഹമീദ് കെ.സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിസിസി സെക്രട്ടറി ഫവാസ് കാട്ടൊടി പദ്ധതി വിശദീകരിച്ചു. ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മ്മാന്‍ ഡോ. മുഹമ്മദ് മുല്ലാക്കാസ്, ദാര്വ്വീശ് ജുമാ മസ്ജിദ് ഖത്തീബ് അര്‍ഷാദ് ദാരിമി, അബ്ദുറഹ്മാന് ഹൈത്തമി, അയനിക്കാട് മഹല്ല് ജമാഅത്ത് പ്രസിഡന്റ് ഡോ. മുസ്തഫ കെ.ടി, ജനറല്‍ സെക്രട്ടറി നസീര്‍ എ.ടി, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം കെ.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫജറുദീന് കെ സ്വാഗതവും ട്രഷറര്‍ സിറാജ് കെ.ടി നന്ദിയും പറഞ്ഞു.
















