
കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തോടെ ആരംഭിച്ചു.
നവംബര്‍ അഞ്ചിന് ബാസ്കറ്റ്ബോള്‍, ആറിന് വോളിബോള്‍, ഏഴിന് ബാഡ്മിന്റന്‍, 14ന്
രാവിലെ ഫുട്ബോളും ഉച്ചയ്ക്ക് കബഡിയും വടംവലിയും, എട്ടിന് കായികമത്സരങ്ങള്‍ എന്നിവ വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും. 14ന് വൈകീട്ട്
വിളംബര ഘോഷയാത്ര. കലാമത്സരങ്ങള്‍ 15-ാം തിയ്യതി വട്ടോളി ഗവ. യു.പി. സ്കൂളില്‍ അരങ്ങേറും.
ക്രിക്കറ്റില്‍ മധുകുന്ന് കലാ-സാംസ്കാരിക വേദി ചാമ്പ്യന്മാരായി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ചന്ദ്രന്, ജനപ്രതിനിധികളായ റീന സുരേഷ്, എന്‍.വി. ചന്ദ്രന്,
കെ.വിശ്വനാഥന്, മിനി സുധീര്‍, എലിയാറ ആനന്ദന്, എം.ടി. രവീന്ദ്രന്, ഒ.പി. ശ്രീബിഷ, പി. പി ബിജിഷ, ലിനി ആര്, ഷറുന്നിസ, പി.ടി.കെ. രാധ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.















