വടകര: സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാര്‍ഥികള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടി. മേപ്പയില്‍ എസ്ബി സ്കൂളിലെ
വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. വെള്ളിയാഴ്ച ചോറിനോടൊപ്പം മുട്ടക്കറിയും തൈരും കുട്ടികള്‍ കഴിച്ചിരുന്നു. ഞായറാഴ്ചയോടെയാണ് ചില കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെ കൂടുതല്‍ കുട്ടികള്‍ ചികിത്സ തേടി ആശുപത്രികളില്‍ എത്തി. ശക്തമായ വയറുവേദനയും ഛര്‍ദിയും പനിയുമാണ് കുട്ടികള്‍ക്കുണ്ടായത്. പലരേയും പ്രാഥമിക ചികിത്സക്കു ശേഷം വിട്ടു. 10 കുട്ടികളാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ആരോഗ്യ വകുപ്പ്, നഗരസഭാ അധികൃതര്‍, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ ആശുപത്രികളും സ്കൂളും സന്ദര്‍ശിച്ചു.
















