പയ്യോളി: അയനിക്കാട് സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി പതിനഞ്ചാം വാര്‍ഷികാഘോഷവും വയോജന സംഗമവും നടന്നു. എഴുപതുവയസ്സു കഴിഞ്ഞവരെയും
കിടപ്പു രോഗികളെയും വിവിധ മേഖലകളില്‍ ഉന്നത വിജയംനേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. തുടര്‍ന്ന് വിവിധ കലാ പരിപാടികളും നടന്നു. വയോജന സംഗമം പ്രശ്സ്ത ഗായകന് താജുദീന് വടകര ഉദ്ഘാടനം ചെയ്യ്തു. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ചേര്‍ത്ത് പിടിക്കാനും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനം സ്കൂള്‍തലത്തില്‍ തുടങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജന് കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. എം.ടി.സുരേഷ് ബാബു, ഡോ. കെ.പി.ബാലകൃഷ്ണന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബീന.കെ.കെ, മജിഷസുജു, ഷര്‍മിന.കെ.ടി വിവിധ പ്രതിനിധികളായ കെ.ടി.കേളപ്പന്, രജീഷ്.കെ.കെ, രഞ്ജിത്ത്.പി.കെ, ദിനേശ്ബാബു.പി.പി,വിജീഷ്.സി.കെ.ടി, കെ.ടി.പ്രജീഷ്, വി.ഉത്തമന് എന്നിവര്‍ സംസാരിച്ചു.















