
വടകര: എരപുരം എസ്വിഎല്പി സ്കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ചോറോട്-ഗുജറാത്തി ക്ലസ്റ്റര്‍ കലോത്സവം വര്‍ണാഭമായി. ക്ലസ്റ്ററിലെ 18 സ്കൂളുകളില്‍ നിന്നായി 350-
ഓളം കുരുന്നു കലാകാരന്മാര് 23 ഇനങ്ങളിലായി മാറ്റുരച്ചു.
ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും സ്വാഗതസംഘം ചെയര്‍പേഴ്സണുമായ പ്രിയങ്ക സി.പി. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
എല്‍എസ്എസ് പരീക്ഷയില്‍ മിന്നും വിജയം കൈവരിച്ച സ്വസ്തിക് വി.വി.യെ ചടങ്ങില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സുരേഷ് ചെറിയാണ്ടിയില്‍ മുഖ്യാതിഥിയായി
പങ്കെടുത്ത ചടങ്ങില്‍ വടകര ബിപിസി വി.കെ. അസീസ് മുഖ്യപ്രഭാഷണം നടത്തി.
ഗുജറാത്തി ക്ലസ്റ്റര്‍ ഹെഡ് ഷീബ, കുരിയാടി ക്ഷേത്രകമ്മിറ്റി സെക്രട്ടറി കെ.പി.രാധാകൃഷ്ണന്, എസ്എസ്ജി കണ്‍വീനര്‍ ബാബു ടി.ടി, കുരിയാടി ക്ലസ്റ്റര്‍ കണ്‍വീനര്‍ ഹരിദാസന്, പി.ടി.എ. പ്രസിഡന്റ് പ്രജിത കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ മഞ്ജു എം.എന്‍. സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ വിദ്യ നന്ദിയും പറഞ്ഞു.
















