
പയ്യോളി: പയ്യോളി ടൗണിലെ പോസ്റ്റ് ഓഫീസിന് മുന്നില്‍ ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് പയ്യോളി-
പേരാമ്പ്ര റൂട്ടില്‍ രണ്ട് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
പയ്യോളി പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് വടകരയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട പോസ്റ്റ് മുറിച്ചുമാറ്റിയാണ് ഗതാഗത തടസ്സം പരിഹരിച്ചത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ആര്. ദീപക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ കെ. എം. വിജീഷ്, പി. എം. ബബീഷ്, എ. കെ. സരിന് ലാല്‍, ജെ. ജയകൃഷ്ണന്, സി. എസ്. ശരത്, കെ. പി. റഷീദ്, ഹോം ഗാര്‍ഡ് ഗണേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
















