അരൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ വാര്‍ഷികം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാടെങ്ങും വിപുലമായി ആചരിച്ചു. പ്രഭാതഭേരി, പുഷ്പാര്‍ച്ചന, അനുസ്മരണ യോഗം എന്നിവയോടെയാണ് പരിപാടികള്‍
സംഘടിപ്പിച്ചത്.
കോട്ട്മുക്കില് പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി എം.കെ. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. കെ.ടി. സുനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, എന്‍.പി. രാജന്, എം.കെ. ശശി, സി.കെ. ശാരിഷ്, എം.കെ. കുഞ്ഞികൃഷ്ണന്, കെ. ഷിനൂപ് എന്നിവര്‍ പ്രസംഗിച്ചു.

നടക്ക് മീത്തല്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. എം. വിജയന് ഉദ്ഘാടനം ചെയ്തു. എന്‍.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ടി.കെ. വാസു, എം.കെ. സന്തോഷ്, സി. ബാലകൃഷ്ണന്, കെ.കെ. രവീന്ദ്രന്, കെ. കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു.

14 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുണ്ടച്ചേരി വലിയ പറമ്പത്ത് മുക്കില്‍ അനുസ്മരണ യോഗത്തില്‍ കണ്ടോത്ത് ശശി അധ്യക്ഷത വഹിച്ചു. പ്രദീഷ് കോടികണ്ടി, രവി ശ്രീനിയം, സുരേഷ് വട്ടക്കണ്ടി, വൈ. എം മൊയ്തു, ശാരീഷ് ചെല്ലട്ടാംകണ്ടി, റീത്ത കണ്ടോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുറമേരിയില്‍ നടന്ന അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ് പി. അജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ പി അജയന്, ഷിജി, ഭാരവാഹികളായ പി. ദാമോദരന്‍, കല്ലില്‍ ദാമോദരന്‍, കെ വിജയന്, എം. ശശി, സദാനന്ദന്, ശശി രയരോത്ത് എന്നിവര്‍ പ്രസംഗിച്ചു.

അരൂര്‍ കല്ലുമ്പുറത്ത് പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണം ഡിസിസി മെമ്പര്‍ കെ.സജീവന് ഉദ്ഘാടനം ചെയ്തു. എ.ടി ദാസന്, പി.പ്രകാശന് കെ.കെ. ബിജിഷ്, കെ.എം രജീഷ്, വി.പി. ഉമ്മര്‍, ടി രാജന്, ടി.പിഷൈലസ്, വി.പി ചന്ദ്രന് , കെ.എം ബാബു എന്നിവര്‍ പ്രസംഗിച്ചു.

കടമേരി 29-ാം ബുത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡിസിസി മെമ്പര്‍ ടി.കെ അശോകന് ഉദ്ഘാടനം ചെയ്തു. ആവണി നാണു, വി.പി ദാമോദരന്‍, കെ.സി സ്വപ്ന എന്നിവര്‍ സംസാരിച്ചു.
















