
മേമുണ്ട: സ്റ്റേറ്റ് ഓഡിറ്റ് വിഭാഗം റിട്ട. ഓഡിറ്റ് ഓഫീസര്‍ കുരുന്നം മനക്കല് (മോവത്ത്) മോഹനന് (60) അന്തരിച്ചു. കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ്,
സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മേമുണ്ട ഡാലി വിഞ്ജാന വേദി മുന്‍ പ്രസിഡന്റാണ്. അച്ഛന്: പരേതനായ നാരായണന് (മുന്‍ അധ്യാപകന്, മേമുണ്ട എച്ച്എസ്). അമ്മ: കുഞ്ഞിക്കാവ അമ്മ.
ഭാര്യ: ബീന. മക്കള്‍: നന്ദന മോഹന്‍, അഞ്ജന മോഹന്‍. സഹോദരങ്ങള്‍: വിമല (റിട്ട. അധ്യാപിക മേമുണ്ട എച്ച്എസ്എസ്), സുമതി (പൂക്കോം). സംസ്കാരം വെള്ളി രാവിലെ 11ന് വീട്ടുവളപ്പില്‍.
















