വടകര: പീഡനവീരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാ ലീഗ് പ്രവര്‍ത്തകര്‍ പ്രതി ബാങ്ക് റോഡിലെ റഫീഖിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. വനിതാ ലീഗ് മണിയൂര്‍
പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ രോഷം ഇരമ്പി. വനിത ലീഗ് ജില്ല സെക്രട്ടറി സറീന കേളോത്ത് ഉദ്ഘാടനം ചെയ്തു. പസിഡന്റ് ആയിഷ നടുക്കണ്ടി. അധ്യഷത വഹിച്ചു. മണിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശഹബത്ത് ജൂന മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പറും വനിത ലീഗ് നേതാവുമായ ജസീല, കുറ്റ്യാടി മണ്ഡലം നേതാക്കളായ ഫളില, ജമീല, ശംല, റഫീഖ്, റസീയ മങ്കര, മുന്‍ പഞ്ചായത്ത് മെമ്പറും വനിത ലീഗിന്റെ സീനിയര്‍ നേതാവുമായ മറിയം.കെ.കെ, പഞ്ചായത്ത് മുന്‍ മെമ്പര്‍ ശയിന കാസിം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വനിത ലീഗ് സെക്രട്ടറി ഹഫ്സത്ത് സ്വാഗതവും ട്രഷര്‍ ശര്‍ബിന നന്ദിയും പറഞ്ഞു.















