
നരിപ്പറ്റ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവെക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തുന്ന
പ്രതിഷേധ പരിപാടികളുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും തെരുവ് സദസ്സും സംഘടിപ്പിച്ചു.
ട്രാന്‍സ്ഫോര്‍മര്‍ മുക്കില്‍ നിന്ന് ആരംഭിച്ച പ്രകടനം തിരുവങ്കോത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന തെരുവ് സദസ്സ് കോണ്‍ഗ്രസ് കാവിലുംപാറ ബ്ലോക്ക് പ്രസിഡന്റ് ജമാല്‍ കൊരങ്കോട്ട് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്മാന് എന്‍. ഹമീദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് അഷ്റഫ് കൊറ്റാല മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ്
കണ്‍വീനര്‍ പി. അരവിന്ദാക്ഷന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞിക്കണ്ണന്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി.കെ. നാണു, ടി.പി. വിശ്വനാഥന്, പി.കെ. പ്രസാദ്, കെ.പി. രാജന്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.എം. ഹമീദ്, ഹരിപ്രസാദ് നരിപ്പറ്റ, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഫിറോസ് കോരങ്കോട്ട്, അച്യുതന് കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാഹില മജീദ്, കാര്‍ത്തി രാജീവന്, വനിതാ നേതാക്കളായ സക്കീന ഹൈദര്‍, എം. ലിബിയ, സജിത സുധാകരന്, രേഷ്മ കൊടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















